തിരുവനന്തപുരം: ജനം ടിവി യുടെ സ്വാതന്ത്ര്യദിനാശംസ കാർഡില്‍ സവർക്കർ മുൻപിലും മഹാത്മാഗാന്ധി ഏറെ പിറകിലും ചാനലിനെതിരെ കെഎസ്യു ഡിജിപിക്ക് പരാതി നല്കി. കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും എടപ്പാള്‍ സ്വദേശിയുമായ കണ്ണൻ നമ്പ്യാരാണ് പരാതി നല്‍കിയത്.
മഹാത്മാ ഗാന്ധിയെ അവഹേളിച്ചെന്നും ആർഎസ്എസ് നേതാക്കളെ സ്വാതന്ത്രസമരസേനാനികള്‍ ആയി ചിത്രീകരിക്കാനാണ് ജനം ടിവിയുടെ ശ്രമമെന്നും പരാതിയില്‍ പറയുന്നു.






