തിരുവനന്തപുരം: വിവാദപ്രസംഗത്തില് ആർ ശ്രീലേഖക്കെതിരെ എതിരെ തിരുവനന്തപുരം പൊലീസ് കമ്മിഷണർക്ക് പരാതി നല്കി കെ എസ് ശബരീനാഥൻ.
പ്രതിപക്ഷ നേതാവ് ശ്രീ രാഹുല് ഗാന്ധിയെ വ്യക്തിപരമായി മോശമായി അധിക്ഷേപിച്ചെന്നും ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായ "താണ്ഡവ"നൃത്തത്തെ "മയക്കുമരുന്നു ഉള്ളില് ചെല്ലുമ്പോളുണ്ടാകുന്ന ഒരു വെപ്രാളമായി" ചിത്രീകരിച്ചുകൊണ്ട് മതവികാരത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ചാണ് കമ്മീഷണർക്ക് എസ് ശബരീനാഥൻ പരാതി നല്കിയത്.മതവികാരത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ചാണ് പരാതി.
രാഹുല് ഗാന്ധിയെ വ്യക്തിപരമായി ശ്രീലേഖ അധിക്ഷേപിച്ചെന്നും പരാതിയില് ചൂണ്ടിക്കാട്ടുന്നു. ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായ താണ്ഡവ നൃത്തത്തെ മയക്കുമരുന്ന് ഉള്ളില് ചെല്ലുമ്പോളുണ്ടാകുന്ന വെപ്രാളമായി ചിത്രീകരിച്ചുവെന്നാണ് പരാതിയില് പറയുന്നത്. ഡല്ഹി സമരത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീലേഖ രാഹുല് ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളില് ചെല്ലുമ്പോള് ഉണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുല് ഗാന്ധി ഡല്ഹിയില് കാണിക്കുന്നത് എന്നായിരുന്നു ആർ ശ്രീലേഖയുടെ വിവാദ പരാമർശം.
ഇന്നലെ കൊല്ലം പുനലൂരില് സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു ആർ ശ്രീലേഖയുടെ പരാമർശം. രാഹുല് ഗാന്ധിക്കെതിരെ നടത്തിയ പരാമർശം പിൻവലിക്കണമെന്ന് ശബരിനാഥൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. വിവാദ പരാമർശം പിൻവലിച്ചില്ലെങ്കില് നിയമത്തിന്റെ വഴിയേ പോകുമെന്നും ശബരിനാഥൻ പറഞ്ഞിരുന്നു.
പിന്നാലെയാണ് നേരിട്ട് പൊലീസ് കമ്മീഷണർക്ക് പരാതി നല്കിയത്.രാഹുല് ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തില് യൂത്ത് കോണ്ഗ്രസും ആർ ശ്രീലേഖക്കെതിരെ പരാതി നല്കിയിട്ടുണ്ട്. യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനില് പന്തളമാണ് ഡിജിപിക്ക് പരാതി നല്കിയിരിക്കുന്നത്. ആർ ശ്രീലേഖക്കെതിരെ കേസ് എടുക്കണമെന്നും യൂത്ത് കോണ്ഗ്രസ് പരാതിയില് ആവശ്യപ്പെടുന്നു.






