തിരുവനന്തപുരം: കെഎസ്ആർടിസിയില്‍ ജോലി ഒഴിവ്. പബ്ലിക് റിലേഷൻ ഓഫീസർ , എക്സിക്യൂട്ടീവ് എൻജിനയർ എന്നീ തസ്തികയിലാണ് ഒഴിവ്. കരാർ നിയമനമാണ്.
ആർക്കൊക്കെ അപേക്ഷിക്കാം, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം
പബ്ലിക് റിലേഷൻ ഓഫീസർ- ഒര ഒഴിവാണ് ഉള്ളത്. ഒരു വർഷത്തേക്കായിരിക്കും നിയമനം. ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടാതെ പിജി ഡിഗ്രി /പബ്ലിക് റിലേഷനില്‍ ഡിപ്ലോമ/ മാസ് കമ്മ്യൂണിക്കേഷൻ ജേണലിസം/ പബ്ലിക് റിലേഷൻ ആൻ്റ് അഡ്വെർടൈസിംഗ്/ പബ്ലിക് റിലേഷൻസ് ആൻ്റ് വിഷ്വല്‍ മീഡിയ കമ്മ്യൂണിക്കേഷൻ എന്നിവയില്‍ പിജിയോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം.
വാർത്തകള്‍, വാർത്താ ലേഖനങ്ങള്‍, പ്രസ് റിലീസുകള്‍, പരസ്യങ്ങള്‍ എന്നിവ ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കാനുള്ള പ്രാവീണ്യം വേണം. ആർഎൻഐ ലിസ്റ്റിലുള്ള ഏതെങ്കിലും പ്രിൻ്റ് മീഡിയയില്‍ ജോലി ചെയ്തുള്ള പരിചയം ആവശ്യമാണ്.
എക്സിക്യൂട്ടീവ് ഓഫീസർ (സിവില്‍)
ഒരു വർഷത്തേക്കാണ് നിയമനം. പ്രകടനത്തിൻ്റെ അടിസ്ഥാനത്തില്‍ കരാർ കാലാവധി നീട്ടി നല്‍കും. സിവില്‍ എഞ്ചിനിയറിംഗില്‍ ബിടെക്കോ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവർക്കോ അപേക്ഷിക്കാം.
പി ഡബ്ല്യു ഡി (PWD) / സി പി ഡബ്ല്യു ഡി അല്ലെങ്കില്‍ അതിനു മുകളിലുള്ള തസ്തികകളില്‍ നിന്ന് വിരമിച്ചവരായിരിക്കണം. അപേക്ഷകർക്ക് കെട്ടിട നിർമ്മാണ മേഖലയില്‍ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 65 വയസാണ്. സർക്കാർ ജോലിയില്‍ നിന്ന് വിരമിച്ചവർക്ക് പുനർനിയമന വ്യവസ്ഥകള്‍ക്ക് അനുസരിച്ചായിരിക്കും വേതനം.
സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ അഭിമുഖം
കേരള മഹിള സമഖ്യ സൊസൈറ്റിയില്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ തസ്തികയിലേക്ക് അഭിമുഖം നടത്തും. ബിരുദാനന്തര ബിരുദം (സാമൂഹിക വിഷയങ്ങള്‍ക്ക് മുൻഗണന), സ്ത്രീകളുമായി ബന്ധപ്പെട്ട പ്രവർത്തനരംഗത്ത്/ നോണ്‍ ഗവണ്മെന്റ് ഓർഗനൈസേഷനില്‍ 10 വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാനാകുക. സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലുള്ള ഇടപെടലും ഗവേഷണ പരിപാടികളിലും പദ്ധതികളിലുമുള്ള പ്രവൃത്തിപരിചയവും അഭികാമ്യം.
നവംബർ മൂന്ന് രാവിലെ 10ന് തിരുവനന്തപുരം കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസില്‍ വെച്ചാണ് അഭിമുഖം നടക്കുക.വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും കൈയ്യില്‍ കരുതണം.
പ്രായപരിധി 40-65 വയസ്. വിവരങ്ങള്‍ക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോണ്‍: 0471- 2348666, ഇ-മെയില്‍ : keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.






