കോഴിക്കോട് : കെഎസ്ആർടിസി ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്.
കക്കട്ടില്‍ മണിയൂർതാഴെ സ്വദേശിനി വൈഗയ്ക്കാണ് പരിക്കേറ്റത്. നാദാപുരം ടി ഐ എം ഹയർസെക്കൻഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാർഥിനിയാണ് വൈഗ. തലയ്ക്കും, കൈയ്യിലും പരിക്കേറ്റിട്ടുണ്ട്.
പ്രിയദർശിനി ബസില്‍ ആണ് അപകടം നടന്നത്. ബസിന്റെ സ്റ്റെപ്പില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. കുട്ടിയെ കക്കട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ നിറയെ യാത്രക്കാർ ആയിരുന്നു. തിരക്ക് കാരണം വാതില്‍ കൃത്യമായി അടക്കാൻ സാധിച്ചിരുന്നില്ല. ഓടുന്നതിനിടെ ഡോർ തുറന്ന് വിദ്യാർത്ഥി തെറിച്ചു വീഴുകയായുയരുന്നു.






