തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സമഗ്ര ഡിജിറ്റലൈസേഷന് ദ്രുതഗതിയില്‍.
സര്‍വീസ് ഓപ്പറേഷന് വിഭാഗം ഡിജിറ്റലൈസേഷന് അവസാന ഘട്ടത്തിലാണ്.
വരവ് ചെലവ് കണക്കുകളുടെ ഡിജിറ്റലൈസേഷനും ഉടന്‍ നടക്കുമെന്നാണ് വിവരം.
പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ആരംഭിച്ച
കെഎസ്ആര്‍ടിസിയിലെ സമഗ്ര ഡിജിറ്റലൈസേഷനാണ് ശക്തമായി മുന്നോട്ടുപോകുന്നത്.
ഡിജിറ്റലൈസേഷന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കുക സര്‍വീസ് ഓപ്പറേഷന് വിഭാഗത്തില്‍ ആയിരിക്കും.
ഡിജിറ്റലൈസേഷന് ട്രയല്‍ ഇതുവരെ 4 ഡിപ്പോകളില്‍ പൂര്‍ത്തിയാക്കിയത്തോടെ ഓപ്പറേഷന് വിഭാഗത്തിലെ ഡിജിറ്റലൈസേഷന് അവസാന ഘട്ടത്തിലാണ്.
കൂടാതെ പദ്ധതിയുടെ ഭാഗമായ കമ്പ്യൂട്ടറൈസേഷനും ഉദ്യോഗസ്ഥ പരിശീലനവും കെഎസ്ആര്‍ടിസി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
യാത്രികര്‍ക്ക് ബസ്സിന്റെ യാത്രാസമയം മനസ്സിലാക്കാന്‍ ഡിപ്പോകളില്‍ ഡിജിറ്റല്‍ എല്‍ഇഡി ഡിസ്പ്ലേകള്‍ സ്ഥാപിക്കുന്ന നടപടിയിലേക്കും ഉടന്‍ കെഎസ്ആര്‍ടിസി കടക്കും.






