തിരുവനന്തപുരം: കെഎസ്ആർടിസിയിൽ എംബിഎ ബിരുദധാരികൾക്ക് ഒരു വർഷത്തെ ഇന്റേൺഷിപ്പിന് അവസരമൊരുക്കുന്നു. അഭിമുഖം ഈ മാസം 11ന് നടക്കും.
എംബിഎക്കാരുടെ പുതിയ ആശയങ്ങൾ കോർപറേഷന്റെ വികസനത്തിനും വളർച്ചയ്ക്കും
മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ആകെ 10 പേർക്കാണ് ഇന്റേൺഷിപ്പിന് അവസരം ലഭിക്കുന്നത്.
അഭിമുഖത്തിൽ ഉൾപ്പെടെ മികച്ച മാർക്ക് നേടുന്ന 10 പേരെയാണ് തെരഞ്ഞെടുക്കുക.
ഇന്റേൺഷിപ്പ് ലഭിക്കുന്നവർക്ക് കെഎസ്ആർടിസിയുടെ എല്ലാ മേഖലകളിലും പരിശീലനം നൽകും.
അവർക്ക് സ്വന്തം ആശയങ്ങൾ കോർപ്പറേഷനുമായി പങ്കുവെക്കാം, ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ തീരുമാനങ്ങൾ എടുക്കുന്നത്.






