കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയത് തിരുവനന്തപുരം ജില്ല.
ഏറ്റവും കുറവ് ഇടുക്കി ജില്ലയിലും. ജൂണ്‍ 15ന് ആരംഭിച്ച
പദ്ധതിയില്‍ ഈ മാസം 11 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകെ 15,51,01,072 സ്ത്രീ,
ട്രാന്‍സ്ജെന്‍ഡര്‍ യാത്രക്കാരാണ് സൗജന്യമായി യാത്ര ചെയ്തത്.
16 മണ്ഡലങ്ങളിലുമായി 40,06,806 സ്ത്രീകളാണ് ഇതുവരെ സൗജന്യയാത്ര ചെയ്തത്. ഇതിന്റെ ടിക്കറ്റ് മൂല്യം
12,40,91,236 രൂപ. അതേസമയം, ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള വയനാട് (മൂന്ന്) മലപ്പുറത്തെ കടത്തിവെട്ടി.
വയനാട്ടിലെ 87,92,270 സ്ത്രീകള്‍ യാത്ര ചെയ്തതിന്റെ ടിക്കറ്റ് മൂല്യം 20,90,25,232 രൂപയാണ്.
കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളേക്കാള്‍ മുന്‍പന്തിയിലാണ് വയനാടിന്റെ സ്ഥാനം.






