ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഉള്‍പ്പെടെ സമർപ്പിച്ച ഹർജികള്‍ ഇന്ന് പരിഗണിക്കും.
നേരത്തെ ഹർജി പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ ഇന്ന് മനുഷ്യചങ്ങല തീർക്കും.
വ്യാഴാഴ്ച പ്രതീകാത്മക വിചാരണയും നവംബർ ഒന്നിന് 'വോട്ട് ബച്ചാവോ ദേശ് ബച്ചാവോ' മഹാറാലിയും അടക്കമുള്ള തുടർ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യ സഖ്യം വ്യക്തമാക്കിയിരുന്നു.
അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി.
എസ്ഐആർ സംബന്ധിച്ച് 2025 ജൂണിലും ഒക്ടോബറിലും 2026 മേയിലും പുറപ്പെടുവിച്ച ഉത്തരവുകള്‍ കമ്മീഷൻ ഏകകണ്ഠമായാണ് എടുത്തതെന്നും ഹർജിയിലെ ആരോപണങ്ങള്‍ ഒരു വാർത്താ റിപ്പോർട്ടിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും കമ്മീഷൻ വ്യക്തമാക്കി.






