ചങ്ങനാശേരി: കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ നിര്‍മാണത്തിനു വേഗമേറി.
മേല്‍ക്കൂര ആകര്‍ഷകമാക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുന്നു.
സാധനസാമഗ്രികള്‍ എത്തിച്ചേര്‍ന്നു. ഡിസംബര്‍ പകുതിയോടെ ഡിപ്പോ തുറന്നു കൊടുക്കത്തക്കവിധമാണ് നിര്‍മാണജോലികള്‍ പുരോഗമിക്കുന്നത്.
ഡിപ്പോയുടെ നിര്‍മാണത്തിന് എഴുപത് ലക്ഷം രൂപ കൂടി അനുവദിച്ചതായി വിനു ജോബ് എംഎംല്‍ പറഞ്ഞു.
ഡിപ്പോയിലെ പാര്‍ക്കിംഗ് മൈതാനത്തെ മണ്ണ് നിരപ്പാക്കി 16,000 ചതുരശ്രയടി കോണ്‍ക്രീറ്റിംഗ് നടത്താനും പദ്ധതിയിട്ടിട്ടുണ്ട്.
ഇതേസമയം ഡിപ്പോയുടെ കവാടത്തിനു സമീപത്തുള്ള പഴയ കംഫര്‍ട്ട് സ്റ്റേഷന് പൊളിച്ചുനീക്കുന്നതിനുള്ള ടെണ്ടര്‍ ക്ഷണിച്ചുകൊണ്ട് കെഎസ്ആര്‍ടിസി നോട്ടീസ് ഇറക്കിയിട്ടുണ്ട്.
31ന് അഞ്ചുവരെ ടെണ്ടര്‍ഫോറം വാങ്ങാവുന്നതാണ്.
നിരതദ്രവ്യം അയ്യായിരം രൂപയാണ്. നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് 12വരെ പൂര്‍പ്പിച്ച ടെണ്ടര്‍ സ്വീകരിക്കും. അന്നുതന്നെ ലേലവും മുദ്രവച്ച ടെണ്ടര്‍ തുറക്കലും നടക്കും.






