കോഴിക്കോട്: കെഎസ്ടിപി അഴിമതിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ.
കെഎസ്ടിപി അഴിമതിയുമായി ബന്ധപ്പെട്ട് എൻ്റെ കാര്യത്തിൽ മാത്രം അന്വേഷണം നടന്നുവെന്നും എന്നെ കോടതി കയറ്റിയെന്നും എംകെ മുനീർ പറഞ്ഞു.
ദൗർഭാഗ്യവശാൽ അന്വേഷണം അന്ന് നടന്നില്ലെങ്കിൽ പത്ത് വർഷം അവരുടെ സർക്കാർ വീണ്ടും വന്നില്ലേ?
ആത്മഹത്യ പ്രേരണ എന്ന് കാര്യം കൂടി അന്വേഷണത്തിൽ വരണ്ടേയെന്നും മുനീർ ചോദിച്ചു.
സിപിഎം നേതാവ് തോമസ് ഐസക്കിൻ്റെ ആരോപണങ്ങളോടായിരുന്നു മുനീറിൻ്റെ പ്രതികരണം.
താൻ പൊതുമരാമത്ത് മന്ത്രിയായുള്ള അവസാന സമയത്താണ് ഗ്യാനേഷ് വരുന്നതെന്നും വിഷയത്തിൽ വിജിലൻസ് കോടതി തന്നെ വെറുതെ വിട്ടതാണെന്നും എംകെ മുനീർ പറഞ്ഞു.
ഇടതുപക്ഷം വന്ന് ആറ് മാസം കഴിഞ്ഞ് എഞ്ചിനീയർ ആത്മഹത്യ ചെയ്തു.
2006 നവംബറിൽ അദ്ദേഹം ആത്മഹത്യ കുറിപ്പ് എഴുതിവച്ചു. കെഎസ്ടിപി പദ്ധതി ഇപ്പോഴും തുടർന്നിട്ടുണ്ട്. കെഎസ്ടിപി എന്ന പദ്ധതി വളരെ നല്ല രീതിയിൽ നടന്നതാണെന്നും എംകെ മുനീർ പറഞ്ഞു.






