തിരുവനന്തപുരം: പുതിയ വൈദ്യുതി ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി.
ജനുവരി മുതല്‍ മെയ് വരെയുള്ള വൈദ്യുതിക്കായിട്ടാണ് ടെന്‍ഡര്‍.
500 മുതല്‍ 100 മെഗാവാട്ട് വൈദ്യുതിക്കായി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് DEEP ഇബിഡ്ഡിംഗ് പോര്‍ട്ടല്‍ വഴിയാണ് നടപടികള്‍.
ജനറേറ്ററുകള്‍, സ്റ്റേറ്റ് യൂട്ടിലികള്, ക്യാപ്റ്റീവ് പവര്‍ പ്ലാന്റുകള്‍, വിതരണ ലൈസന്‍സികള്‍, മറ്റ് ട്രേഡിങ് ലൈസന്‍സികള്‍ എന്നിവര്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാം. 25 മെഗാവാട്ടാണ് കുറഞ്ഞ ബിഡ് അളവ്.






