വെങ്ങിണിശ്ശേരി: പുലർച്ചെ തൃശ്ശൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പള്ളിപ്പുറം ചൂണ്ടയില്‍ ആദികൃഷണ (15) ആണ് മരിച്ചത്.
അമ്മാടം സെയ്ന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഞായറാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്.
വെങ്ങിണിശ്ശേരി ചെറാട്ട് ശിവക്ഷേത്രത്തിലെ കുളത്തിലാണ് ആദി കുളിക്കാൻ ഇറങ്ങിയത്. ഈ സമയം സുഹൃത്തുക്കളും നാട്ടുകാരും കടവില്‍ ഉണ്ടായിരുന്നു. മുങ്ങിത്താണ കുട്ടിയെ തൃശ്ശൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. അച്ഛൻ: മധു. അമ്മ: രാധിക. സഹോദരി: ആദിലക്ഷ്മി






