തിരുവനന്തപുരം: കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിക്കാൻ ധാരണയായി.
വൈദ്യുതി മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സമരത്തെ തുടർന്ന് പുറത്താക്കിയ മീറ്റർ റീഡർമാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കും.
മീറ്റർ റീഡർമാർ ഉന്നയിച്ച പ്രശ്നങ്ങള്‍ വിശദമായി ചർച്ച ചെയ്യാൻ അടുത്ത വ്യാഴാഴ്ച വീണ്ടും യോഗം ചേരും.
ഈ മാസം ഒന്നാം തീയതി മുതല്‍ ജീവനക്കാർ പണിമുടക്ക് ആരംഭിച്ചതോടെ സംസ്ഥാനത്ത് ബില്‍ വിതരണം പൂർണ്ണമായും നിലച്ചിരുന്നു.
റീഡിംഗ് എടുക്കല്‍ പൂർണ്ണമായി സ്തംഭിച്ചതോടെയാണ് കെ.എസ്.ഇ.ബി ബദല്‍ മാർഗങ്ങളിലേക്ക് തിരിഞ്ഞിരുന്നു.






