കോട്ടയം: കേരള പോലീസ് HOPE (Helping Out of Pupil through Education) പദ്ധതിയുടെ കോട്ടയം ജില്ല പ്രതീക്ഷോത്സവം സംഘടിപ്പിച്ചു.
പത്താം ക്ലാസ് പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ വിവിധ കാരണങ്ങളാൽ പരീക്ഷയിൽ പിന്നോക്കം പോയ വിദ്യാർത്ഥികളെ കണ്ടെത്തി വിജയത്തിലെത്തിക്കുന്ന പദ്ധതിയാണ് ഹോപ്പ്.
കഴിഞ്ഞവർഷം പദ്ധതിയിലൂടെ പത്താം ക്ലാസ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്കും അതിനായി പ്രയത്നിച്ച അധ്യാപകർക്കും അനുമോദനങ്ങളും സമ്മാനവിതരണവും പ്രസ്തുത പരിപാടിയിൽ നടത്തി.
ഈ വർഷത്തെ പ്രതീക്ഷോൽസവം കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ. എം. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ അഡീഷണൽ എസ് പി സജീവ് കെ. അധ്യക്ഷത വഹിച്ചു.
ഹോപ്പ് പദ്ധതിയുടെ പങ്കാളിത്തമുള്ള കോട്ടയം മഹാരാജാസ് കോളേജ് ഡയറക്ടർ തോമസുകുട്ടി കോട്ടയം നോർത്ത് സെൽ ഡിവൈഎസ്പി ശ്രീജിത്ത് യു, ഡിഎച്ച് ക്യു റിസർവ് ഇൻസ്പെക്ടർ ജയകുമാർ ഡി, പോലീസ് ലീഗൽ സെൽ എസ് ഐ ഗോപകുമാർ എം എസ് എന്നിവർ ആശംസകൾ അറിയിച്ചു.
ചടങ്ങിൽ എസ് പി സി ADNO (SI.) രാജേഷ് സ്വാഗതവും ജനമൈത്രി പദ്ധതി എഡി എൻ ഓ (SI)പ്രദീപ്കുമാർ നന്ദിയും പറഞ്ഞു. കുട്ടികൾക്കായി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ് സീനിയർ സിവിൽ പോലീസ് ഓഫീസർ അജയകുമാർ നയിച്ചു.






