തിരുവനന്തപുരം: വേനല്‍ക്കാലത്തേയ്ക്ക് കൂടുതല്‍ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി.
ജനുവരി മുതല്‍ മേയ് വരെ പീക്ക് സമയത്തേയ്ക്ക് ഉള്‍പ്പടെ വൈദുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ചു.
ജനുവരിയില്‍ 2400 മെഗാവാട്ടിന് ടെന്‍ഡര്‍. ഫെബ്രുവരിയില്‍ 2700 മെഗാവാട്ടും മാര്‍ച്ചില്‍ 3000 മെഗാവാട്ടും വാങ്ങാനാണ് ശ്രമം.
ഏപ്രില്‍, മേയ് മാസങ്ങളില്‍ 3900 മെഗാവാട്ട് വീതം വാങ്ങാനാണ് ടെന്‍ഡര്‍ വിളിച്ചത്.






