കോട്ടയം : അക്ഷര നഗരിയിലെ ഏക വനദുർഗ്ഗാ സവിദം ആയ മുട്ടമ്പലം കൊപ്രത്ത് ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് ഒക്ടോബർ 11 ഞായറാഴ്ച്ച തുടക്കമാകും . വൈകിട്ട് 6.30ന് കലാമണ്ഡലം ഭവ്യ വിജയൻ ക്ഷേത്രത്തിലെ ബൊമ്മക്കൊലു സമർപ്പണത്തിന് ദീപ ജ്വലനം നിർവ്വഹിക്കും.

ഒക്ടോബർ 16 വെള്ളിയാഴ്ച രാവിലെ 8.30ന് സമൂഹ ലളിതാ സഹസ്രനാമ അർച്ചനയിൽ വിജയചന്ദ്രൻ നായർ മാങ്ങാനം മുഖ്യ കാർമ്മികൻ ആകും. ഒക്ടോബർ 18ന് വൈകിട്ട് 5 30നാണ് പൂജ വയ്പ് നടക്കുക. തുടർന്ന് സത്സംഗത്തിൻ്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ പുതുമന പിഎൻ നാരായണൻ നമ്പൂതിരിയുടെ പ്രഭാഷണം നടക്കും. ഒക്ടോബർ 19 ദുർഗ്ഗാഷ്ടമി ദിനത്തിലും ഒക്ടോബർ 20 മഹാനവമി ദിനത്തിലും വൈകിട്ട് 6ന് സത്സംഗം തുടരും.
ഒക്ടോബർ 21ന് വിജയദശമി ദിനത്തിൽ രാവിലെ 7.30ന് എൻയു സഞ്ജയ് നയിക്കുന്ന സംഗീത സദസ്സ് ഉണ്ടായിരിക്കും. 9 മണിക്ക് ക്ഷേത്രം മേൽശാന്തി പരിപ്പ് കാളി കാട്ടിലും ഹരികുമാർ വിഷ്ണു നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പുസ്തക പൂജ നടക്കും. തുടർന്ന് 9.30ന് ഭാഷപോഷിണി എഡിറ്റർ കെഎൻ വേണുഗോപാൽ കുട്ടികളെ എഴുത്തിന് ഇരുത്തും.






