ThirdEye News
arrow_backതിരികെMain

പവര്‍ കട്ടിന്റെ സമയം കൂട്ടി കെഎസ്‌ഇബി; നിയന്ത്രണം അറിയാൻ 'വിത്ത് യു' ആപ്പ്

schedule2026 സെപ്റ്റംബർ 10personസ്റ്റാഫ് റിപ്പോർട്ടർ
പവര്‍ കട്ടിന്റെ സമയം കൂട്ടി കെഎസ്‌ഇബി; നിയന്ത്രണം അറിയാൻ 'വിത്ത് യു' ആപ്പ്

തിരുവനന്തപുരം: പവർ കട്ടിന്റെ സമയം കൂട്ടി കെഎസ്‌ഇബി. വൈകിട്ട് 6.45 മുതല്‍ 12.45 വരെയാണ് ഇനി വൈദ്യുതി നിയന്ത്രണം ഉണ്ടാവുക.

ഇന്നലെ 12.30 വരെയായിരുന്നു നിയന്ത്രണം. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ഈ മാസം മുഴുവൻ വൈദ്യുതി നിയന്ത്രണം തുടരാനാണ് സാദ്ധ്യത.

'WITH YOU' എന്ന കെഎസ്‌ഇബിയുടെ ആപ്പിലൂടെ വൈദ്യുതി നിയന്ത്രണ സമയം ഉപയോക്താക്കള്‍ക്ക് അറിയാനാകും. ഇന്ന് തിരുവനന്തപുരം ജില്ലയില്‍ നടത്തിയ പരീക്ഷണം വിജയകരമായി. നാളെ ഉച്ചയോടെ സംസ്ഥാന വ്യാപകമായി നിലവില്‍ വരും.

ഇന്നലെ മുൻ ദിവസങ്ങളിലെ അപേക്ഷിച്ച്‌ 95 ദശലക്ഷം യൂണിറ്റായി വൈദ്യുതി ഉപയോഗം വർദ്ധിച്ചു. കേന്ദ്ര നിലയങ്ങളില്‍ നിന്നുള്ള ലഭ്യത കുറഞ്ഞു. ജല വൈദ്യുതി ഉല്‍പ്പാദനം കൂട്ടുകയും മദ്ധ്യപ്രദേശില്‍ നിന്ന് 2.79 ദശലക്ഷം യൂണിറ്റ് കടമായി കിട്ടുകയും ചെയ്‌തു. എന്നാല്‍, ഇത് എല്ലാ ദിവസവും ഉറപ്പില്ല. 24 മണിക്കൂറും 200 മെഗാവാട്ട് കിട്ടുന്ന കരാറാണ് മറ്റൊന്ന്. പക്ഷേ, വേനല്‍ക്കാലത്ത് കടം വാങ്ങിയ വൈദ്യുതി തിരികെ കൊടുക്കണം. ഇന്നലെയും 3.4 ദശലക്ഷം യൂണിറ്റ് കൊടുത്തു.

ഈ മാസം മുഴുവൻ വീട്ടിയാല്‍ മാത്രമേ കടം തീരുകയുള്ളു. അണക്കെട്ടുകളില്‍ 63 ശതമാനം മാത്രം വെള്ളമുള്ളതിനാല്‍ ജലവൈദ്യുതി ഉല്‍പ്പാദിപ്പിച്ച്‌ കടം വീട്ടാനാകാത്ത സ്ഥിതിയാണ്. പീക്ക് സമയത്തേക്ക് ഹ്രസ്വകാല കരാറുകളുമില്ല. ഇതിനിടെ 600 മെഗാവാട്ടിന് മുകളില്‍ കുറവ് ഇന്നലെയും ഉണ്ടായി. 12 മണിക്ക് ശേഷം 100 മെഗാവാട്ടിനും പകലും രാത്രിയും 25 മെഗാവാട്ടിനും കരാറുണ്ടാക്കാൻ അനുമതി തേടിയെങ്കിലും റെഗുലേറ്ററി കമ്മീഷൻ ഉത്തരവായില്ല. അതിനാല്‍, പവർ കട്ട് ഇനിയും നീണ്ടുപോകാനാണ് സാദ്ധ്യത.

Continue Reading

'കുടുംബത്തെ അറിയിക്കാതെ 200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു'; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി
അടുത്ത വാർത്തarrow_forward

'കുടുംബത്തെ അറിയിക്കാതെ 200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു'; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

arrow_backമുൻപത്തെ വാർത്ത

പുത്തൂരിലെ തൃശൂർ സുവോളജിക്കല്‍ പാർക്കില്‍ പരിചരണത്തിലായിരുന്ന 'നന്ദു' എന്ന ആണ്‍കടുവയെ ദയാവധത്തിന് വിധേയനാക്കി

പുത്തൂരിലെ തൃശൂർ സുവോളജിക്കല്‍ പാർക്കില്‍ പരിചരണത്തിലായിരുന്ന 'നന്ദു' എന്ന ആണ്‍കടുവയെ ദയാവധത്തിന് വിധേയനാക്കി

ബന്ധപ്പെട്ട വാർത്തകൾ

അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീട്ടിൽ മാരകായുധങ്ങളുമായി എത്തി വൻ കവർച്ച; 65,500 രൂപയും 16 മൊബൈൽ ഫോണുകളും 5 എ.ടി.എം കാർഡുകളും കവർന്നു, കവർച്ചാ സംഘത്തിലെ പ്രധാന പ്രതികൾ ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ

    അക്കൗണ്ടന്റ്, കോൺസ്റ്റബിൾ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം; ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ 33 ഒഴിവുകൾ; ഉടൻ അപേക്ഷിക്കു

അക്കൗണ്ടന്റ്, കോൺസ്റ്റബിൾ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം; ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ 33 ഒഴിവുകൾ; ഉടൻ അപേക്ഷിക്കു

കഞ്ചാവ് കടത്തെന്ന സംശയം; ആലപ്പുഴയില്‍ ബിരുദ വിദ്യാര്‍ഥിക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം, പരാതി നല്‍കി കുടുംബം

കഞ്ചാവ് കടത്തെന്ന സംശയം; ആലപ്പുഴയില്‍ ബിരുദ വിദ്യാര്‍ഥിക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം, പരാതി നല്‍കി കുടുംബം

അങ്കണവാടിയുടെ കൊടിമരത്തിനു സമീപം കളിച്ചുകൊണ്ടിരിക്കെ കയർ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി 11-കാരന് ദാരുണാന്ത്യം

അങ്കണവാടിയുടെ കൊടിമരത്തിനു സമീപം കളിച്ചുകൊണ്ടിരിക്കെ കയർ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി 11-കാരന് ദാരുണാന്ത്യം

ThirdEye News

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com