ThirdEye News
arrow_backതിരികെMain

schedule2026 ജൂലൈ 18personസ്റ്റാഫ് റിപ്പോർട്ടർ

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ല് നൽകിയ കെ.എസ്.ഇ.ബി.ക്ക് 10,000 രൂപയുടെ പിഴ. കോടതിച്ചെലവിനത്തിൽ 3,000 രൂപയും കെ.എസ്.ഇ.ബി. പരാതിക്കാരന് നൽകണം. തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റേതാണ് വിധി.

പരാതിക്കാരന് കെ.എസ്.ഇ.ബി.നൽകിയ ബില്ലും കമ്മിഷൻ റദ്ദാക്കി. ഇളമ്പ പൂവണത്തുംമൂട് സൗപർണികയിൽ എസ്.രവീന്ദ്രൻപിള്ളയുടെ പരാതിയിന്മേലാണ് കമ്മിഷന്റെ ഇടപെടൽ.

രവീന്ദ്രൻപിള്ള 2013-ൽ വാങ്ങിയ വീടിന്റെ വൈദ്യുതിബില്ലുമായി ബന്ധപ്പെട്ടാണ് പരാതി ഉണ്ടായത്. വീട് വാങ്ങിയതിനുശേഷം ലഭിച്ച ആദ്യത്തെ ബില്ല് 123 രൂപയുടേതായിരുന്നു. ഡോർ ക്ലോസ്ഡ് എന്ന് രേഖപ്പെടുത്തിയിരുന്ന ബില്ലായിരുന്നു ഇത്.

രണ്ടുമാസം കഴിഞ്ഞ് റീഡിങ് എടുത്തശേഷം 3000 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായും ഇതിന് 25,059 രൂപയുടെ ബില്ല് നൽകുകയും ചെയ്തു. താൻ ഇത്രയും വൈദ്യുതി ഉപയോഗിച്ചിട്ടില്ലെന്ന് കാണിച്ച് രവീന്ദ്രൻപിള്ള കെ.എസ്.ഇ.ബി. അധികൃതർക്ക് പരാതി നൽകി.

ഇടിമിന്നൽ കാരണം ഉണ്ടായതാകാം എന്ന് കെ.എസ്.ഇ.ബി. വിലയിരുത്തിയെങ്കിലും ബില്ലടയ്ക്കാനായിരുന്നു നിർദേശം. അതടയ്ക്കാൻ കഴിയാതെ വന്നതോടെ രവീന്ദ്രൻപിള്ളയുടെ വീട്ടിലേക്കുള്ള വൈദ്യുതി കെ.എസ്.ഇ.ബി. അധികൃതർ വിച്ഛേദിച്ചു. തുടർന്ന് ആറ്റിങ്ങൽ ഓഫീസിൽ രവീന്ദ്രൻപിള്ള പരാതി നൽകി.

അവിടെ നിന്നും അസിസ്റ്റന്റ് എൻജിനിയർ പരിശോധന നടത്തി. തുടർന്ന് നാലായിരം രൂപ അടിയന്തരമായി അടയ്ക്കാൻ നിർദേശിച്ചു.

ഈ തുക രവീന്ദ്രൻപിള്ള അടച്ചതിനെത്തുടർന്ന് അടുത്ത ദിവസം വൈദ്യുതി കണക്ഷൻ നൽകി. അവശേഷിക്കുന്ന 21,059 രൂപയുടെ കുടിശ്ശിക സംബന്ധിച്ച് പിന്നീട് പരിശോധിക്കാമെന്ന് അധികൃതർ അറിയിച്ചു.

എന്നാൽ പിന്നീട് രവീന്ദ്രൻപിള്ളയ്ക്ക് ഈ തുകയും ഇതിന്റെ പലിശയും ചേർത്ത് 35,308 രൂപ 15 ദിവസത്തിനുള്ളിൽ അടയ്ക്കണമെന്ന് കാണിച്ച് കെ.എസ്.ഇ.ബി. നോട്ടീസ് നൽകി. ഇതേത്തുടർന്ന് 2017 ഡിസംബർ 28 ന് രവീന്ദ്രൻപിള്ള ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനിൽ പരാതി നൽകി.

ThirdEye News

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com

Continue Reading

കോഴിക്കോട് ജിംനേഷ്യത്തിൻ്റെ മറവില്‍ ലഹരി കച്ചവടം; 200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി, മൂന്ന് പേര്‍ അറസ്റ്റിൽ
അടുത്ത വാർത്തarrow_forward

കോഴിക്കോട് ജിംനേഷ്യത്തിൻ്റെ മറവില്‍ ലഹരി കച്ചവടം; 200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി, മൂന്ന് പേര്‍ അറസ്റ്റിൽ

arrow_backമുൻപത്തെ വാർത്ത

മാടപ്പള്ളി പഞ്ചായത്തിൽ വീടുകൾക്ക് ഭീഷണിയായ കൂറ്റൻ മൺതിട്ട നീക്കിത്തുടങ്ങി; ആശ്വാസത്തിൽ 16 കുടുംബങ്ങൾ

മാടപ്പള്ളി പഞ്ചായത്തിൽ വീടുകൾക്ക് ഭീഷണിയായ കൂറ്റൻ മൺതിട്ട നീക്കിത്തുടങ്ങി; ആശ്വാസത്തിൽ 16 കുടുംബങ്ങൾ

ബന്ധപ്പെട്ട വാർത്തകൾ

ഈ നക്ഷത്രക്കാരുടെ വിദേശ ജോലിക്കുള്ള ശ്രമം വിജയിക്കും; കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണ സമൃദ്ധി, ശത്രുക്ഷയം; നിങ്ങളുടെ ഇന്ന് (01/10/2026) എങ്ങനെയെന്ന് അറിയേണ്ടേ?, ഇന്നത്തെ നക്ഷത്രഫലം

ഈ നക്ഷത്രക്കാരുടെ വിദേശ ജോലിക്കുള്ള ശ്രമം വിജയിക്കും; കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണ സമൃദ്ധി, ശത്രുക്ഷയം; നിങ്ങളുടെ ഇന്ന് (01/10/2026) എങ്ങനെയെന്ന് അറിയേണ്ടേ?, ഇന്നത്തെ നക്ഷത്രഫലം

കോട്ടയം ജില്ലയിൽ നാളെ (30/09/2026) തീക്കോയി, രാമപുരം, അയർക്കുന്നം, കുറിച്ചി, പാമ്പാടി, വാകത്താനം, പള്ളം, തെങ്ങണ, അതിരമ്പുഴ, പള്ളിക്കത്തോട്, പുതുപ്പള്ളി, പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീട്ടിൽ മാരകായുധങ്ങളുമായി എത്തി വൻ കവർച്ച; 65,500 രൂപയും 16 മൊബൈൽ ഫോണുകളും 5 എ.ടി.എം കാർഡുകളും കവർന്നു, കവർച്ചാ സംഘത്തിലെ പ്രധാന പ്രതികൾ ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ

    അക്കൗണ്ടന്റ്, കോൺസ്റ്റബിൾ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം; ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ 33 ഒഴിവുകൾ; ഉടൻ അപേക്ഷിക്കു

അക്കൗണ്ടന്റ്, കോൺസ്റ്റബിൾ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം; ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ 33 ഒഴിവുകൾ; ഉടൻ അപേക്ഷിക്കു