കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ ഓഫീസില്‍ കയറി മർദ്ദിച്ച കേസില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതി ഒളിവില്‍.
സംഭവത്തില്‍ കൂട്ടിക്കട സ്വദേശിയായ ഹാഷിമാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ശ്രീകുമാറിനെ മർദ്ദിച്ചത്. ശ്രീകുമാറിനെ മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതമാണ് ഇരവിപുരം പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.
ഈ മാസം 19-ാം തീയതി ലൈൻ കമ്പികള്‍ മാറ്റി എ.ബി.സി (ABC) കേബിള്‍ വലിക്കുന്ന ജോലിക്കായി കൂട്ടിക്കട ഭാഗത്ത് പകല്‍ സമയം വൈദ്യുതി വിച്ഛേദിച്ചിരുന്നു. തുടർന്ന് വൈദ്യുതി സപ്ലൈ പുനഃസ്ഥാപിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ഓഫീസില്‍ കയറിയുള്ള അതിക്രമത്തില്‍ കലാശിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം തുടരുകയാണ്.






