പാമ്പാടി: കെ.കെ റോഡില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട കടവുംഭാഗം വീട്ടില്‍ കൃപക്കു കണ്ണീരോടെ വിട നല്കി നാട്.
സംസ്കാര ശുശ്രൂഷകള്‍ക്കു
ഡോ. തോമസ് മാര്‍ തിമോത്തിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു. ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ്, മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്, സക്കറിയസ് മാര്‍ പീലക്സിനോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, മാത്യൂസ് മാർ അന്തിമോസ് എന്നിവര്‍ സഹകാര്‍മികരായി. ഭവനത്തിനും ദേവാലയത്തിലും നടന്ന ചടങ്ങുകളില്‍ നൂറുകണക്കിന് ആളുകളാണു കൃപയെ അവസാനമായി കാണുവാനായി ഒഴുകിയെത്തിയത്.
ബ്ലോസംവലിയിലും പൊതുദര്‍ശനം ഉണ്ടായിരുന്നു. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഗീറ്റ മാര്‍ കൂറിലോസ്, മാത്യൂസ് മാര്‍ തിമോത്തിയോസ്, ക്നാനായ സമുദായ വലിയ മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ് കുറിയാക്കോസ് മാര്‍ സേവേറിയോസ്, കുറിയാക്കോസ് മാര്‍ ഇവാനിയോസ്, കുറിയാക്കോസ് മാര്‍ ഗ്രിഗോറിയോസ്, ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ ദിയസ്കോറസ്, മാര്‍ത്തോമ്മാ സഭ മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ബര്‍ണബാസ് എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, ചാണ്ടി ഉമ്മന്‍ എം.എല്‍.എ, മുന്‍ എം.പി തോമസ് ചാഴികാടന്, യാക്കോബായ സഭട്രസ്റ്റി ഫാ. റോയി ജോര്‍ജ് കട്ടച്ചിറ, അല്മായ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി.
കൃപയ്ക്കൊപ്പം മരണപ്പെട്ട ആഷ്ലയുടെ മൃതദേഹം മീനടത്തെ വീട്ടിലെത്തിച്ചു. ഇന്നു രാവിലെ പത്തിനു വീട്ടിലെ ശുശ്രൂഷ ശേഷം ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യൂഹാനോന്‍ മാര്‍ ദിയസ്കോറോസ്
മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ മീനടം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി.






