കൊച്ചി: ഹൈക്കോടതിയില്‍ പുതിയ ദേവസ്വം സ്പെഷ്യല്‍ ജിപിയെ നിയമിച്ച് അഡ്വക്കറ്റ് ജനറല്‍ ഉത്തരവിറക്കി.
അഡ്വ കെ. ആർ സുനിലാണ് പുതിയ സ്പെഷയ്ല് ജിപി. ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യല്‍ ജിപി ആക്കിയത് നേരത്തെ വിവാദമായിരുന്നു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ടാണ് ജിപിയായ കെബി പ്രദീപ് കുമാറിനോട് രാജി ആവശ്യപ്പെട്ടത്. ഈ ഒഴിവിലേക്കാണ് കെ. ആർ സുനിലിനെ നിയമിച്ചത്.
കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് മലബാർ ദേവസ്വം സ്റ്റാന്റിംഗ് കൗണ്‍സിലായി പ്രവർത്തിച്ച സുനില്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ്.






