കോഴിക്കോട്: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്താകമാനം പ്രതിഷേധം നടക്കുമ്പോൾ
കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സില്‍ പ്രമേയം പാസാക്കി.
60 അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 10 ബിജെപി അംഗങ്ങള്‍ എതിര്‍ത്തു.
മീഞ്ചന്ത ഡിവിഷന് യുഡിഎഫ് കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍ ആണ് പ്രമേയം അവതരിപ്പിച്ചത്.
അടിയന്തര പ്രമേയം കണക്കിലെടുത്ത് മേയര്‍ പ്രമേയത്തിന് അനുമതി നല്‍കുകയായിരുന്നു.
പ്രമേയത്തെ എല്‍ഡിഎഫ് അംഗങ്ങള്‍ പിന്തുണച്ചെങ്കിലും എസ്ഐആറിന്റെ
ആനുകൂല്യം പറ്റിയവരാണ് പ്രമേയം അവതരിപ്പിച്ചതെന്ന വിമര്‍ശനവും അവര്‍ ഉയര്‍ത്തി.
ബിജെപി ശക്തമായി പ്രമേയത്തെ എതിര്‍ത്തു.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് എസ്ഐആറിനെ പിന്തുണക്കുമ്പോള്‍ സംസ്ഥാന തലത്തില്‍ ആനുകൂല്യം പറ്റുകയാണെന്ന് ബിജെപി പറഞ്ഞു.






