ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും ധനസഹായവും ഈ മാസം ആശ്രയയും മങ്ങാട്ട് ജോസഫ് കുര്യനും ചേർന്ന് 161 വൃക്കരോഗികൾക്ക് നൽകി.
ആശ്രയയുടെ പ്രസിഡന്റ് എച്ച്.ജി ഡോ. തോമസ് മാർ തേമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. കോട്ടയം എംബി അഡ്വ കെ ഫ്രാൻസിസ് ജോർജ് യോഗം ഉദ്ഘാടനം ചെയ്തു.
എം.എൽ.എ നാട്ടകം സുരേഷ് കിറ്റ് വിതരണ ഉദ്ഘാടനവും ചെയ്തു. റവ.ഫാ.ജോൺ ഐപ്പ്, ഫാ. ജിതിൻ, യു ഡി എഫ് കൺവീനർ അഡ്വ ഫിൽസൻ മാത്യു, സിസ്റ്റർ ശ്ലോമ്മോ, ജോസഫ് കുര്യൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.
80ാം ജന്മദിനം ആഘോഷിക്കുന്ന മങ്ങാട്ട് ജോസഫ് കുര്യനെയും, ആശ്രയയിൽ ഇരുപത് വർഷം സേവനം അനുഷ്ടിച്ച സതി ലാലിയെയും ആദരിച്ചു.
80 മാസങ്ങളായി മുടങ്ങാതെ ഡയാലിസിസ് കിറ്റ് വിതരണം നടത്താൻ സഹായിക്കുന്ന എല്ലാവർക്കും സെക്രട്ടറി നന്ദി അറിയിച്ചു. തുടർന്നും എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.






