കോട്ടയം: ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി ജില്ലാ പോലീസ്.
ആഘോഷ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, വ്യാപാര-വ്യവസായ മേഖലകൾ, തിരക്കേറിയ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
150-ലധികം ഷാഡോ പോലീസുകാരെയും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
ഷാഡോ പോലീസ് ഉൾപ്പെടെ ജില്ലയിലാകെ നടത്തിയ പരിശോധനകളുടെ ഭാഗമായി ഇന്നലെ മാത്രം ചെറുതും വലുതുമായി 43 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു.






