കോട്ടയം : കോട്ടയം പബ്ലിക്ക് ലൈബ്രറിയുടെ 144-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ലൈബ്രറി പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയ, വൈസ് പ്രസിഡൻ്റ് അഡ്വ.വിബി ബിനു, സെക്രട്ടറി കെസി വിജയകുമാർ, ഫാ.എംപി ജോർജ്, ആർട്ടിസ്റ്റ് സുജാതൻ, ലതികാ സുബാഷ് എന്നിവർ സംസാരിച്ചു. തുടർന്ന് മജീഷ്യൻ സാമ്രാട്ടിൻ്റെ മെഗാ മാജിക് ഷോയും ഉണ്ടായിരുന്നു.
വാർഷികാഘോഷ ചടങ്ങിലെത്തിയ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാങ്കൃഷ്ണൻ ലൈബ്രറി പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയ, വൈസ് പ്രസിഡൻ്റ് അഡ്വ.വിബി ബിനു എന്നിവരോട് സുഹൃദം പങ്കുവെച്ചു.






