കോട്ടയം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മറ്റിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിന്റെ ജില്ലാതല വിതരണ ഉദ്ഘാടനം നിർവഹിച്ചു. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഉദ്ഘാടനം നിർവഹച്ചത്.

തിരുവാർപ്പ് യൂണിറ്റിൽ വച്ചാണ് യോഗം നടത്തിയത്. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ എംകെ തോമസുകുട്ടി അധ്യക്ഷത പ്രസംഗം നടത്തി.
ജില്ലാ സെക്രട്ടറി എകെഎൻ പണിക്കർ, ജില്ലാ ട്രഷറർ ഗിരീഷ് കോനാട്ട്, വർക്കിങ് ജന. സെക്രട്ടറി എബി സി കുര്യൻ, ജില്ലാ വൈസ് പ്രസിഡന്റ് പിഎസ് കുര്യാച്ചൻ, യൂണിറ്റ് പ്രസിഡന്റ് ബിനോയ് വെട്ടികാട്ടിൽ, യൂണിറ്റ് സെക്രട്ടറി മുഹമ്മദ് സലാഹ്, യൂണിറ്റ് ട്രഷറർ സതീഷ് സിജെ മറ്റ് യൂണിറ്റ് ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.






