കോട്ടയം: സെൻസസ് ഡ്യൂട്ടിയുടെ ഭാഗമായി വീട്ടിലെത്തിയ വനിതാ എന്യൂമറേറ്ററോട് മദ്യലഹരിയിൽ അസഭ്യം പറഞ്ഞെന്ന പരാതിയിൽ 49കാരനെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. കൂരാലിയിൽ താമസിക്കുന്ന നരിയനാനി വടക്കേടത്ത് ബൈജു (49) ആണ് അറസ്റ്റിലായത്.
ഇന്നലെ സെൻസസ് വിവരശേഖരണത്തിനായി എന്യൂമറേറ്റർ ബൈജുവിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. തുടർന്ന് എന്യൂമറേറ്റർ വിവരം കാഞ്ഞിരപ്പള്ളി തഹസിൽദാരെ അറിയിക്കുകയും പരാതി നൽകുകയും ചെയ്തു.
തഹസിൽദാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നാണ് ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.






