കോട്ടയം: സിക്കിമിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചയിലെത്തിച്ചു.
സിക്കിമിലെ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തിലിരിക്കുന്ന ടണലില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ മണ്ണിടിച്ചിലിലാണ് അനീഷ് മോഹന്‍ മരിച്ചത്. അപകടം നടന്ന് നാലുദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെടുത്തത്.
സിക്കിമില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം റോഡുമാര്‍ഗം കൊല്‍ക്കത്തയിലെത്തിച്ചിരുന്നു. അവിടെ വിമാനത്താവളത്തില്‍ നോര്‍ക്കയുടെ ഇടപെടലില്‍ സജ്ജീകരിച്ച മൊബൈല്‍ യൂണിറ്റില്‍ വൈകീട്ട് മൂന്നരയോടെ എംബാം ചെയ്തു.
തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ മൃതദേഹം ഇന്ന് രാവിലെ 7.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു.
മൃതദേഹം നോര്‍ക്ക ഏര്‍പ്പെടുത്തിയ ആംബുലന്‍സില്‍ മണര്‍കാട് കൊച്ചുമറ്റത്തെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് വീട്ടുവളപ്പില്‍.






