.കോട്ടയം: കോട്ടയത്ത് നടക്കുന്ന സിഐടിയു 16 –ാം സംസ്ഥാന സമ്മേളനത്തിന് വെള്ളിയാഴ്ച പതാക ഉയരും.
വിവിധ സ്മൃതി മണ്ഡപങ്ങളിൽ നിന്നെത്തുന്ന പതാക– കൊടിമര– കപ്പി– കയർ ജാഥകൾ കലക്ടറേറ്റ് പരിസരത്ത് സംഗമിച്ച് വൈകിട്ട് അഞ്ചിന് കോട്ടയം തിരുനക്കര മൈതാനത്ത് എത്തും.
സംഘാടക സമിതി ചെയർമാൻ ടി ആർ രഘുനാഥൻ പതാക ഉയർത്തും. ശനിയാഴ്ച
രാവിലെ 10ന് ആനത്തലവട്ടം ആനന്ദൻ നഗറിൽ (മാമ്മൻ മാപ്പിള ഹാൾ) പ്രതിനിധി സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് തപൻ സെൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ പതാക ഉയർത്തും. ആർ ചന്ദ്രശേഖരൻ (ഐഎൻടിയുസി), കെ പി രാജേന്ദ്രൻ (എഐടിയുസി) എന്നിവർ അഭിവാദ്യപ്രസംഗം നടത്തും.
അഖിലേന്ത്യാ പ്രസിഡന്റ് സുദീപ് ദത്ത, ദേശീയ സെക്രട്ടറി എ ആർ സിന്ധു, തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി എസ് കണ്ണൻ എന്നിവർ പങ്കെടുക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
എട്ടിനും ഒൻപതിനും പ്രതിനിധി സമ്മേളനം തുടരും.
ഒൻപതിന് വൈകിട്ട് നാലിന് വി എസ് അച്യുതാനന്ദൻ നഗറിൽ (നാഗമ്പടം മൈതാനം) നടക്കുന്ന റാലിയിൽ ഒരുലക്ഷം തൊഴിലാളികൾ അണിനിരക്കും.
പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
1149 യൂണിയനുകളെ പ്രതിനിധീകരിച്ച് 625 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
പതാകജാഥ ഒന്ന് നാളെ ചങ്ങനാശേരി തെങ്ങണയിൽ എ വി റസൽ സ്മൃതിമണ്ഡപത്തിൽ അഖിലേന്ത്യാ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യും.
കെ എൻ ഗോപിനാഥ് ക്യാപ്റ്റനും കെ സി ജോസഫ് മാനേജരുമാണ്.
പതാകജാഥ രണ്ട് പകൽ മൂന്നിന് നട്ടാശേരിയിൽ കെ പി സുഗുണൻ സ്മൃതിമണ്ഡപത്തിൽ സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. പി.പി ചിത്തരഞ്ജൻ ക്യാപ്റ്റനും കെ ആർ അജയ് മാനേജരുമാണ്.
കൊടിമര ജാഥ ഒന്ന് പകൽ മൂന്നിന് നെടുംകുന്നം വി ആർ ഭാസ്കരൻ സ്മൃതിമണ്ഡപത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രൻ ഉദ്ഘാടനംചെയ്യും.
കെ എസ് സുനിൽകുമാർ ക്യാപ്റ്റനും ഡി ബെൈജു മാനേജരുമാണ്.കൊടിമര ജാഥ രണ്ട് പകൽ 2.30ന് പാന്പാടി വെള്ളൂരിൽ കെ എം എബ്രഹാം സ്മൃതിമണ്ഡപത്തിൽ വൈക്കം വിശ്വൻ ഉദ്ഘാടനംചെയ്യും.
റെജി സഖറിയ ക്യാപ്റ്റനും കെ എൻ വിശ്വനാഥൻ മാനേജരുമാണ്.
കപ്പി– കയർ ജാഥ ഒന്ന് പകൽ മൂന്നിന് തിരുവാർപ്പ് കാഞ്ഞിരത്ത് വി ആർ രാമൻകുട്ടി സ്മൃതിമണ്ഡപത്തിൽ അഖിലേന്ത്യാ കൗൺസിൽ അംഗം കെ ജെ തോമസ് ഉദ്ഘാടനംചെയ്യും.
സി കെ ഹരികൃഷ്ണൻ ക്യാപ്റ്റനും സി എൻ സത്യനേശൻ മാനേജരുമാണ്.
കപ്പി– കയർ ജാഥ രണ്ട് പകൽ രണ്ടിന് മുണ്ടക്കയം എം ജി രാമചന്ദ്രൻ സ്മൃതിമണ്ഡപത്തിൽ സംസ്ഥാന വൈസ്പ്രസിഡന്റ് ടി ആർ രഘുനാഥൻ ഉദ്ഘാടനംചെയ്യും.
കെ പി മേരി ക്യാപ്റ്റനും ജോയി ജോർജ് മാനേജറുമാണ്.
ജാഥകൾ വൈകിട്ട് കലക്ടറേറ്റ് പരിസരത്ത് സംഗമിച്ച് അഞ്ചോടെ തിരുനക്കര മൈതാനത്ത് എത്തും.






