മുണ്ടക്കയം: ചോറ്റിയിൽ നിയന്ത്രണം വിട്ട കാർ ഒന്നിനു പിന്നാലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി വൻ അപകടം. ഏഴ് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.
14 പേർക്ക് പരിക്കേറ്റതായുമാണ് പ്രാഥമിക വിവരം.
കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് മുണ്ടക്കയം ഭാഗത്തേക്ക് പോയ കാറും ഓട്ടോറിക്ഷയും തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത്.
കാറുകൾ, ഓട്ടോറിക്ഷ, ഇരുചക്രവാഹനം എന്നിവ ഉൾപ്പെടെ ഏഴ് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ തകർന്നു. നിരവധി വാഹനങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ടായി.
അപകടത്തെത്തുടർന്ന് പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും ഗതാഗത തടസ്സം അനുഭവപ്പെടുകയും ചെയ്തു.
പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.






