ഗാന്ധിനഗര്‍: ചന്തക്കവലയില്‍ ബസിടിച്ചു മരിച്ച അഞ്ജലിയും അമ്മ സന്ധ്യയും ഈ ലോകത്തില്‍നിന്നു യാത്രയായതു ഒരേദിനത്തില്‍.
17 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒക്ടോബര്‍ ഒമ്പതിനാണ് അഞ്ജലിയുട അമ്മ സന്ധ്യ പൊള്ളലേറ്റു മരിക്കുന്നത്.
അഞ്ജലി അപകടത്തില്‍പ്പെട്ടതും ഒമ്പതിനാണ്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ഇന്നലെ രാവിലെ മരണത്തിനു കീഴടങ്ങിയതോടെ
പോസ്റ്റുമോര്‍ട്ടം നടത്തി വീട്ടുവളപ്പില്‍ സംസ്കാരം നടത്തി.
അഞ്ജലിക്കു രണ്ടു വയസുള്ളപ്പോഴാണ് അമ്മ സന്ധ്യ മരണപ്പെട്ടത്. പിന്നീട് പിതാവ് അജയ് വീടുവീട്ടുപോയി.
തുടര്‍ന്ന് സന്ധ്യയുടെ അച്ഛനും അമ്മയുമാണ് അഞ്ജലിയെ വളര്‍ത്തിയതും പഠിപ്പിച്ചതും.
മുത്തച്ഛന് മരിച്ചതിനുശേഷം മുത്തശി സരസമ്മ മാത്രമാണ് അഞ്ജലിക്ക് ആശ്രയമായി രുന്നത്.
മുത്തച്ഛന് മരിച്ചതിനുശേഷം മുത്തശി സരസമ്മ മാത്രമാണ് അഞ്ജലിക്ക് ആശ്രയമായി രുന്നത്.
മൂന്ന് സെന്റ് സ്ഥലത്ത് സര്‍ക്കാര്‍ അനുവദിച്ച കൊച്ചുകൂരയിലായിരുന്നു ഇരുവരുടെയും താമസം.
പ്രയാധിക്യം തളര്‍ത്തുന്ന മുത്തശിക്കു താങ്ങാകാനാണ് അഞ്ജലി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു സ്വകാര്യസ്ഥാപനത്തില്‍ ജോലിക്കു പ്രവേശിച്ചത്.
അപ്രതീക്ഷിതമായ അപകടം അഞ്ജലിയുടെ ജീവന്‍കൂടി കവര്‍ന്നതോടെ മുത്തശി സരസമ്മ തനിച്ചായി.






