കോട്ടയം: തിരുവനന്തപുരം പൂന്തുറ സോമൻ നഗർ, സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന 68-ാമത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കോട്ടയത്തിന് അഭിമാന നേട്ടം.

കൈപ്പോര് (Free Hand) വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് കോട്ടയം ജില്ലാ ടീം ക്യാപ്റ്റൻ ആർ. ശ്രീജിത്ത് ആണ്.
ചെറുവാണ്ടൂർ ശ്രീപതി സി.വി.എൻ കളരിയിലെ മനോജ് മുരളീധരൻ ഗുരുക്കളുടെ ശിഷ്യനാണ് ശ്രീജിത്ത്. സെപ്റ്റംബർ 25, 26, 27 തീയതികളിലായി നടക്കുന്ന മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി നിരവധി താരങ്ങളാണ് പങ്കെടുക്കുന്നത്.
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലും ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷനും അഫിലിയേറ്റ് ചെയ്ത അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്.
ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. സമാപന ദിവസം നടക്കുന്ന സമ്മാനദാന ചടങ്ങിൽ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പ്രശാന്ത് എൻ. ഐ.എ.എസ് സമ്മാനങ്ങൾ വിതരണം ചെയ്യും.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിന് താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.






