കോട്ടയം: ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി കുറവിലങ്ങാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജോർജ് ജോസഫും സംഘവും നടത്തിയ പരിശോധനയിൽ 3 കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി മിലൻ (37)അറസ്റ്റിലായി.
ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി ചെറു പൊതികളാക്കി കൂടിയ വിലയ്ക്ക് യുവാക്കൾക്കും മറ്റും നൽകി വരികയായിരുന്നു.
പ്രതി നാളുകളായി എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു.
കോട്ടയം എക്സൈസ് സൈബർ സെല്ലിൻ്റെയും സഹായത്തോടുകൂടി പ്രതിയുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയഅന്വേഷണത്തിലായിരുന്നു അറസ്റ്റ്.
ലഹരിക്കെതിരെ ശക്തമായ നടപടികളും, അന്വേഷണവും തുടരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജു വർഗീസ്, പ്രിവന്റ്റീവ് ഓഫീസർമാരായ ജോബി അഗസ്റ്റിൻ , അശോക്. ബി.നായർ, പ്രിവന്റ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ രജനീഷ് എം.ആർ, മഹേഷ് പി.എം.
വേണുഗോപാൽകെ,.ബാബു , നോബി. ടി.സുകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മാത്യു ജോസഫ്, അരുൺ ലാൽ ഒ.എ, അമൽ പി.എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് ടി.ഡി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.






