കോട്ടയം: മൂന്നിലവ് കടപുഴയില്‍ ആറ്റില്‍ ഐടി ജീവനക്കാരൻ മുങ്ങി മരിച്ചു.
തിരുവനന്തപുരം സ്വദേശിയും എറണാകുളത്തെ പ്രമുഖ ഐടി കമ്പനിയിലെ ജീവനക്കാരനുമായ അർജുൻ (27) ആണ്.
ഈരാറ്റുപേട്ട ഫയർഫോഴ്സ് സംഘവും ഈരാറ്റുപേട്ടയിലെ ടീം എമർജൻസി കേരളയിലെ പ്രവർത്തകരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെടുത്തു.
തുടർ നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.






