കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.എസ്.യു കോട്ടയം ജില്ലാ കമ്മിറ്റി ‘കാരുണ്യ ദിന’ മായി ആചരിച്ചു.
തുടർച്ചയായ മൂന്നാം വർഷവും കോട്ടയം ജില്ലാ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചാണ് ദിനാചരണം നടത്തിയത്.
ജില്ലയിലെ വിവിധ യൂണിറ്റ്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും അനുസ്മരണ സമ്മേളനങ്ങളും വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചു.
കോട്ടയം ജില്ലാ ആശുപത്രിയിൽ നടന്ന പരിപാടികൾക്ക് കെ.എസ്.യു ജില്ലാ പ്രസിഡന്റ് കെ.എൻ. നൈസാം നേതൃത്വം നൽകി.
ഡി.സി.സി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് പയസ്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ ജോയ്,
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിച്ചി സാം, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ജോസഫ് ടി. വർഗീസ് എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായ നിബിൻ ടി. ജോസ്, കൃഷ്ണജിത്ത്, അമീർ കെ.എസ്, ജോ പോൾ, എം.ജി. യൂണിവേഴ്സിറ്റി യൂണിറ്റ് പ്രസിഡന്റ് ലന, മജീദ്, , അലൻ പീറ്റർ, അമിത്, ജെയിം ജോസഫ്, സിജിൻ തുടങ്ങിയവരും പരിപാടികളിൽ പങ്കെടുത്തു.
ഉമ്മൻചാണ്ടി സാറിന്റെ സ്നേഹത്തിന്റെയും ജനസേവനത്തിന്റെയും മാതൃക യുവതലമുറയ്ക്ക് പകർന്നു നൽകുകയാണ് കാരുണ്യ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് നേതാക്കൾ പറഞ്ഞു.






