പാമ്പാടി:20 വർഷത്തെ സേവനവും അറുപതു വയസ്സും കഴിഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് പെൻഷൻ നൽകണമെന്ന്
എൻ.സി.പി( ശരദ് പവാർ) സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റും സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മെംമ്പറുമായ അഡ്വ.കെ. ആർ രാജൻ സംസ്ഥാന ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു.
സമയവും കാലാവസ്ഥയും നോക്കാതെ ജോലി ചെയ്യുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരിൽ ഭൂരിഭാഗപേരും വാർദ്ധക്യത്തിൽ പ്രയാസത്തിലാണെന്നും പെൻഷൻ അവർക്കാശ്വാസമേകുമെന്നും കെ.ആർ.രാജൻ പറഞ്ഞു.
പാമ്പാടി ഗ്രാമസേവിനി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി ചേന്നമ്പള്ളി ജംഗ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരെ ആ ദരിക്കുകയായിരുന്നു ഗ്രാമസേവിനി പ്രസിഡൻ്റു കൂടിയായ കെ. ആർ. രാജൻ.
ഐക്യവേദി ഹാളിൽ തോമസ് ലാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗാന്ധിജി സർവകലാശാലാ റാങ്കു ജേതാവു ഗോപിക .എസ് നാഥിന് പുരസ്കാരം നൽകി.
ഗ്രാമസേവിനി അംഗങ്ങളുടെ വിവിധ കായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി.
ജി. വേണുഗോപാൽ,പി. ആർ. അജിത് കുമാർ,
കുര്യാക്കോസ് ഈപ്പൻ, രബീന്ദ്ര നാഥൻ നായർ, റാണി.പി. മാത്യു, ബിജു തോമസ്, സുരേന്ദ്ര നാഥൻ നായർ,
രാജേഷ് പുളിന്താനം, പ്രദീപ് മൂലക്കര,അനീഷ് രാജപ്പൻ, സന്തോഷ്,ബിജു മൂലക്കര, ഇന്ദിരാ ഗോപാലകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.






