കോട്ടയം: ഐക്യ കർഷക സംഘം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ ധർണ്ണ നടന്നു.
സംസ്ഥാന സെക്രട്ടറി സജീവ് പേട്ട ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗ്ലാഡ്സൻ ജേക്കബ് അധ്യക്ഷത വഹിച്ചു.
സമരത്തിൽ ആർ എസ് പി ജില്ലാ സെക്രട്ടറി ടി സി അരുൺ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി സണ്ണി തറയിൽ, മുണ്ടക്കയം സോമൻ, പി കെ റസാഖ്, സിജു കൈതമറ്റം, സ്റ്റീഫൻ ജേക്കബ്, ടി കെ വിനോദ്, അഖിൽ കുര്യൻ, വി കെ ലീലാമണി, കെ പി ബാബു എന്നിവർ സംസാരിച്ചു.
എൻ സി രാജൻ, എം വി സിബി, എ കെ സിബി, മുരളി തകിടിയേൽ, മധു ആർ പണിക്കർ, അഡ്വ. ജയപ്രകാശ്, ജോൺ പി എ, അജയൻ സി പി, ഫ്രാൻസിസ്, ഗോപാലകൃഷ്ണൻ എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.






