കോട്ടയം:കാൽപന്തുകളിയുടെ ആവേശക്കടലായി അക്ഷരനഗരി.
പാമ്പാടിയിലെ സൂംബാ ടീമിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ കമ്മ്യൂണിറ്റി ഹാൾ ഗ്രൗണ്ടിൽ പന്ത് തട്ടി ഇറങ്ങി.
അർജന്റീനയെ പിന്തുണച്ച് പാമ്പാടിയിലെ സൂംബാ ടീം.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷേർളി തര്യൻ ടീമിനെ നയിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക് മത്സരം ഉദ്ഘാടനം ചെയ്തു.
നാളെ ഫൈനൽ 24 x 16 വലിയ സ്ക്രീനിൽ കാണുവാൻ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വ്യാപാരി വ്യവസായി യൂത്ത് വിങ്ങുമായി ചേർന്ന് സൗകര്യം ഒരുക്കിയിട്ടുണ്ട്.






