കോട്ടയം: ജില്ലാ ആസൂത്രണ സമിതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 17, 18 തീയതികളിൽ നടത്തും.
ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽ നിന്നുള്ള തെരഞ്ഞെടുപ്പ് 17ന് ഉച്ചയ്ക്കു ശേഷം രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും.
മുനിസിപ്പൽ കൗൺസിൽ അംഗങ്ങളിൽ നിന്നുള്ള തെരഞ്ഞെടുപ്പ് 18ന് രാവിലെ 11 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിലുമാണ് നടക്കുന്നത്. ജില്ലാ കളക്ടറാണ് വരണാധികാരി.






