കോട്ടയം: തിരുവനന്തപുരത്ത് നടന്ന ഓൾ കേരള സ്റ്റേറ്റ് ക്ളാസിക്ക് പവർലിഫ്റ്റിങ് ചാംപ്യൻഷിപിൽ കോട്ടയം ജില്ലയ്ക്കായി മത്സരിച്ച് സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് വിഭാഗങ്ങളിൽ 20 മെഡലുകൾ നേടി കളത്തിപ്പടിയിലെ "സോളമൻസ് ജിം ഫിറ്റ്നസ് സെൻ്റർ ആൻഡ് സ്പോർട്സ് ക്ളബി"ൽ നിന്നുള്ള പവർലിഫ്റ്റിങ് കായികതാരങ്ങൾ.
സ്വർണ്ണം 7, വെള്ളി 8, വെങ്കലം 5.
സ്വർണ്ണ മെഡലുകൾ നേടിയവർ:
മഞ്ജുള കൃഷ്ണകുമാർ, അന്നറ്റ് റോസ് ബിജു, ബിജിതാ വിനോദ്, സുനിതാ ചെറിയാൻ, റോജി റോസ് മാത്യു, ഷാരോൺ പി മോഹൻ, ജോയൽ മനോജ് കുര്യൻ.
വെള്ളി നേടിയവർ: ജിഷാ റാണി, വിഷ്ണുപ്രിയ, ജെ. മേരി ലിഷാ, ജോയ്സി ഷാജി, സജു ആർ നായർ, ജിബിൻ ബിജു, അമിത് വി അജിത്, കെ. ഗോവിന്ദൻ മോഹൻ. വെങ്കലം നേടിയവർ: താരാ റോമി, ഐഷാനി ദീപു, ജെ കനിഷ്കാ ദേവി, പി. ഐ. വറുഗീസ്, എ. സി. ജോർജ് എന്നിവർ.
സോളമൻസ് ജിം ഫിറ്റ്നസ് സെൻ്റർ ആൻഡ് സ്പോർട്സ് ക്ളബിന്റെ ഉടമകളും ദേശീയ പവർലിഫ്റ്റിങ് ജേതാക്കളുമായ സോളമൻ തോമസും ക്രിസ്റ്റി സോളമനുമായിരുന്നു കോട്ടയം ജില്ലാ പവർലിഫ്റ്റിങ് ടീമിന്റെ പരിശീലകർ.
സജു ആർ നായർ ടീം മാനേജറും, പുരുഷ വിഭാഗം ക്യാപ്റ്റൻ അമിത് വി അജിതും, വനിതാ വിഭാഗം ക്യാപ്റ്റൻ വിഷ്ണുപ്രിയയും ആയിരുന്നു.
സബ് ജൂനിയറിൽ വെങ്കലം നേടിയ പന്ത്രണ്ട് വയസ്സുള്ള (ടീമിൽ ഏറ്റവും പ്രായം കുറഞ്ഞ) ഐഷാനി ദീപുവും
മാസ്റ്റേഴ്സിൽ വെങ്കലം നേടിയ (ടീമിൽ ഏറ്റവും പ്രായം കൂടിയ) എഴുപത്തി ആറു വയസ്സുള്ള പി. ഐ. വറുഗീസ് ഉൾപ്പെടെ മുപ്പത്തിഅഞ്ച് പേരാണ് ഇന്ത്യൻ പവർലിഫ്റ്റിങ് ഫെഡറേഷന്റെ നേതൃത്വത്തിൽ പവർലിഫ്റ്റിങ് അസോസിയേഷൻ കേരള സോൺ നടത്തിയ ഓൾ കേരള സ്റ്റേറ്റ് ക്ളാസിക്ക് പവർലിഫ്റ്റിങ് ചാംപ്യൻഷിൽ കോട്ടയം ജില്ലയ്ക്കായി മത്സരിച്ചത്.
സെപ്റ്റംബർ ആദ്യവാരം ഡൽഹിയിലാണ് ദേശീയ മത്സരം.






