കോട്ടയം: നാഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി കോട്ടയം ജില്ലാ ഓഫീസ് മണർകാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ തോമസ് ഉദ്ഘാടനം ചെയ്തു.
കോട്ടയം ജില്ലാ പ്രസിഡന്റ് വി.കെ മത്തായി അധ്യക്ഷത വഹിച്ചു. യോഗം എൻ.ഇ.എക്സ്.സി.സി സംസ്ഥാന പ്രസിഡന്റ് ബി ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.
കെഎസ്എസ്പിയു മണർകാട് യൂണിറ്റ് പ്രസിഡന്റ് ശ്രീനാരായണ ശർമ, എൻ.ഇ.എക്സ്.സി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡി മാത്യൂസ്, അസിസ്റ്റന്റ് സെക്രട്ടറി ജനറൽ എ ആർ വിജയൻ നായർ,
കോട്ടയം യൂണിറ്റ് സെക്രട്ടറി ഹരികുട്ടൻ, കാഞ്ഞിരപ്പള്ളി താലൂക്ക് സെക്രട്ടറി ഇ ജി പ്രകാശ്, ജില്ലാ ട്രഷറർ ജോസ് പാടിയറ,എക്സ് .എഫ്.എ സംസ്ഥാന പ്രസിഡന്റ് ടി കെ പത്മകുമാരി അമ്മ എന്നിവർ സംസാരിച്ചു.






