കോട്ടയം: കോട്ടയം-എറണാകുളം പാതയിൽ കുറുപ്പന്തറ-ഏറ്റുമാനൂർ സ്റ്റേഷനുകള്‍ക്കു മധ്യേ കോതനല്ലൂരിൽ റെയിൽ മേല്‍പാലം നിര്‍മാണത്തിന് ആരംഭിച്ചു.
കേന്ദ്രസർക്കാരുമായും റെയിൽവെയുമായും ധാരണാപത്രം ഒപ്പിട്ടാണ് കേരള റെയില്‍ ഡെവലപ്പ്മെന്റ് കോർപറേഷന്റെ നേതൃത്വത്തില്‍ പാലം നിര്‍മാണം ആരംഭിച്ചത്.
കോതനല്ലൂരിലെ ഗേറ്റ് നമ്പർ 23ലാണ് മേല്‍പാലം. നിർമാണത്തിനായി വരുന്ന തുകയുടെ 51 ശതമാനം സംസ്ഥാന സർക്കാരും 49 ശതമാനം തുക റെയിൽവേയും വഹിക്കും.






