കൊല്ലം: കൊല്ലത്ത് നാലംഗ സംഘം വീട്ടില്‍ കയറി സ്ത്രീകളെയടക്കം മർദ്ദിച്ചു. കൊല്ലം ഇരവിപുരത്ത് ഓട്ടോറിക്ഷയിലെത്തിയ നാലംഗ സംഘമാണ് വീട്ടില്‍ കയറി ആക്രമിച്ചത്.
നിഷാദിന്റെ കുടുംബത്തെയാണ് ആക്രമിച്ചത്. ചീട്ട് കളിയെച്ചൊല്ലി തർക്കത്തെ തുടർന്നാണ് അക്രമം.
സംഭവത്തില്‍ തടയാനെത്തിയ മൂന്ന് സ്ത്രീകള്‍ക്കും പരുക്കേറ്റു. കുട്ടികള്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. പരുക്കേറ്റവർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതികള്‍ക്കെതിരെ കുടുംബം ഇരവിപുരം പൊലീസില്‍ പരാതി നല്കി.






