കൊല്ലം: കൈക്കൂലിക്കേസില്‍ കുന്നത്തൂര്‍ താലൂക്ക് ഓഫീസിലെ മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് എട്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി.
കൊല്ലം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വടക്കും തല സ്വദേശി ബാബുവിനാണ് കോടതി ശിക്ഷ വിധിച്ചത്.
ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി 3000 രൂപ കൈക്കൂലിയായി കൈപ്പറ്റി എന്നാണ് ഇയള്‍ക്കെതിരെ തെളിഞ്ഞ കുറ്റം.
2014 ലാണ് കേസിനാസ്പതമായ സംഭവം.
കൈക്കൂലി വാങ്ങിയശേഷം പരാതിക്കാരന് അനധികൃതമായി ചെങ്കല്ല് വെട്ടാന്‍ ഒത്താശ ചെയ്തുകൊടുത്തെന്നാണ് ഇയാള്‍ക്കെതിരായ കണ്ടെത്തല്‍.
എന്നാല്‍ അടുത്ത ഗഡു കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് കല്ലുവെട്ടിക്കൊണ്ടിരിക്കെ കല്ല് വെട്ട് യന്ത്രം പിടിച്ചെടുത്ത് കുന്നത്തൂര്‍ താലൂക്ക് ഓഫീസില്‍ സൂക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് മെഷീന് വിട്ടുകൊടുക്കുന്നതിന് മൈനിഗ് ആന്റ് ജിയോളജിക്കലിന് റിപ്പോര്‍ട്ട് കൊടുക്കുന്നതിന് കുന്നത്തൂര്‍ താലൂക്ക് ഓഫിസിൽവച്ച് വീണ്ടും 2000 രൂപ ഇയാള്‍ കൈക്കൂലി ചോദിച്ച് വാങ്ങുകയായിരുന്നു.






