കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജക്കിടെ ഉണ്ടായ വന്‍ ദുരന്തത്തില്‍ 19 മരണം.
പരിക്കേറ്റ 35 പേരെ കൊല്‍ക്കത്ത മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിലരുടെ നില അതീവ ഗുരുതരമാണ്.
വടക്കന്‍ കൊല്‍ക്കത്തയിലെ ചോര്ബാഗാന് സര്‍ബോജനീന്‍ ദുര്‍ഗാപൂജ പന്തലില്‍ രാത്രിയോടെയാണ് അപകടമുണ്ടായത്. കനത്ത മഴയും ഇടിമിന്നലും അനുഭവപ്പെട്ടതോടെ പൂജക്കെത്തിയവര് പന്തലിലേക്ക് ഒരുമിച്ച് കയറാന്‍ ശ്രമിച്ചത് ദുരന്തത്തിന് കാരണമായി.
ഇതിനിടെ പന്തലിന്റെ ഒരു ഭാഗം തകരുകയും പുറത്തേക്കുള്ള ഗേറ്റിന് സമീപം തിക്കും തിരക്കുമുണ്ടാകുന്ന സാഹചര്യമുണ്ടാകുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിരവധി പേര് കുഴഞ്ഞുവീണതായും ദൃക്സാക്ഷികള്‍ പറഞ്ഞു.






