കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാർശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന് എംപി. മുഖ്യമന്ത്രി വി ഡി സതീശന് ഹൈബി ഈഡന് കത്തയച്ചു.
കേരളം മെട്രോ എന്ന പുനര്‍നാമകരണം വിചിത്രമാണ്. അഭിപ്രായ ഐക്യമില്ലാതെ അന്തിമ തീരുമാനത്തിലേക്ക് കടക്കരുതെന്നും ഹൈബി കത്തിലറിയിച്ചു.
കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കാന്‍ കെഎംആര്‍എല്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.
കേരളം മെട്രോ റെയില്‍ ലിമിറ്റഡ് എന്ന് പേര് മാറ്റാനാണ് കെഎംആർഎല്‍ സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിച്ചത്. സംസ്ഥാനത്ത് ഒട്ടാകെയുള്ള നഗര ഗതാഗത പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ലക്ഷ്യമിട്ടാണ് പേര് മാറ്റം. പേരുമാറ്റം കെഎംആർഎല്‍ കമ്പനിയുടെ നിലവിലെ സ്വത്തുക്കള്‍, ബാധ്യതകള്‍, കരാറുകള്‍, ജീവനക്കാർ, നിയമപരമായ നിലനില്‍പ്പ് എന്നിവയെ ബാധിക്കില്ലെന്നും കമ്പനിയുടെ സ്വന്തം ബജറ്റില്‍ നിന്ന് തുക വിനിയോഗിച്ചാകും മാറ്റങ്ങള്‍ നടപ്പാക്കുമെന്നും കെഎംആർഎല്‍ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.






