കൊച്ചി: ഇന്ത്യൻ ബാങ്കിന്റെ കൊച്ചി എംജി റോഡ് ശാഖയിൽ 29 കോടി രൂപയുടെ വൻ വായ്പാ തട്ടിപ്പ് നടന്നതായി പരാതി. ബാങ്കിന്റെ ഡയറക്ട് സെല്ലിംഗ് ഏജന്റായി പ്രവർത്തിച്ചിരുന്ന മൈമോ ഫിനാൻഷ്യൽ സർവീസാണ് വ്യാജ രേഖകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. സംഭവത്തിൽ സ്ഥാപനത്തിന്റെ ഡയറക്ടർമാരും വായ്പയെടുത്തവരും ഉൾപ്പെടെ 27 പേർക്കെതിരെ കേസെടുത്തു എൻആർഐ ഹൗസിങ് ലോൺ അനുവദിക്കുന്നതിനായി ആവശ്യമായ രേഖകളിൽ കൃത്രിമം നടത്തിയെന്നാണ് അന്വേഷണത്തിലെ പ്രാഥമിക വിവരം. റിയാദിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും മസ്കറ്റിലെ ഇന്ത്യൻ എംബസിയുടെയും പേരിലുള്ള വ്യാജ അറ്റസ്റ്റേഷൻ രേഖകൾ മൈമോ ഫിനാൻഷ്യൽ സർവീസ് തയ്യാറാക്കിയതായും പരാതിയിൽ പറയുന്നു.






