കൊച്ചി:ലൈസൻസില്ലാതെ 17 കാരന് ഓടിച്ച വാഹനം ഇടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ യുവാവിനെതിരെ
നരഹത്യാക്കുറ്റം ചുമത്തി.
ഭാരതീയ ന്യായ സംഹിതയിലെ 281, 106 (1) വകുപ്പുകൾ പ്രകാരമാണ് നേരത്തെ കേസെടുത്തിരുന്നത്.
പതിനേഴുകാരന് ജാമ്യം കിട്ടിയതോടെ ആഭ്യന്തര മന്ത്രി ഡിജിപിയെയും സിറ്റി പൊലീസ് കമ്മിഷണറെയും വിളിച്ച് അതൃപ്തി അറിയിച്ചു.
ഇതോടെ, നരഹത്യാക്കുറ്റം കൂടി ചുമത്തുകയായിരുന്നു.
പൊതുനിരത്തിൽ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിലോ പരുക്കേൽക്കുന്ന രീതിയിലോ അശ്രദ്ധമായി വാഹനം ഓടിച്ചാൽ ചുമത്തുന്ന വകുപ്പാണ് ബിഎൻഎസ് 281.
കൊല്ലണമെന്ന ഉദ്ദേശ്യമില്ലാതെ, ഒരാളുടെ അശ്രദ്ധ കാരണം മറ്റൊരു വ്യക്തി മരിക്കുകയാണെങ്കിൽ ബിഎൻഎസ് 106 (1) വകുപ്പ് അനുസരിച്ചാണ് കേസ് എടുക്കുന്നത്.
ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് ജഡ്ജിയുടെ മകനാണ്. ഇന്ന് പുലർച്ചെ 2.20നായിരുന്നു അപകടം.






