മൂന്നാർ കല്ലാറിന് സമീപം കല്ലും മണ്ണും റോഡിലേക്ക് പതിച്ചു. 15 ഓളം തൊഴിലാളികളാണ് അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം റോഡിലേക്ക് ഇടിഞ്ഞ കല്ലും മണ്ണും നീക്കം ചെയ്യുന്ന സ്ഥലത്താണ് വീണ്ടും മണ്ണിടിഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയിലാണ് ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞ് വീണത്.
ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി വ്യാപകമായ രീതിയിൽ മണ്ണെടുപ്പ് ഇവിടെ നടത്തിയിരുന്നു. പല തവണ കൂറ്റൻ പാറകളടക്കം റോഡിലേക്ക് വീഴുന്ന സാഹചര്യമടക്കം ഉണ്ടായി.






