കോട്ടയം : ചങ്ങനാശ്ശേരിയിൽ വെച്ച് സൈക്കിളിൽ നിന്നും വീണ് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.
ഒക്ടോബർ എട്ടിന് രാത്രി 9.45 മണിയോടെയാണ് അപകടം ഉണ്ടാകുന്നത്.
പേരും വിലാസവും തിരിച്ചറിയാത്ത Un Known (ബേബി) ആയ ഉദ്ദേശം 60 വയസ്സ് പ്രായമുള്ള പുരുഷനെ ആദ്യം ചങ്ങനാശ്ശേരി ഗവ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഒൿടോബർ 22ന് രാവിലെ 7.50 മണിയോടെ മരണപ്പെട്ടു.
മരണപ്പെട്ട ആളെ തിരിച്ചറിയുന്നതിലേക്കായി താങ്കളുടെ സമീപപ്രദേശങ്ങളിൽ ഇതേ പ്രായത്തിലും സാദൃശ്യമുളളതുമായ ആരെങ്കിലും കാണാതായതായി
റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ ടി വിവരം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.സി.ഐ ചങ്ങനാശ്ശേരി 9497987073 , എസ്.ഐ 9497980349






